ഗുരുതി മഹോത്സവം
ദ്രാവിഡാചാര പ്രകാരം ദേവതകളെ പ്രീതിപ്പെടുന്നതിനുള്ള ചടങ്ങാണ് ഗുരുതി. ആദ്യ കാലങ്ങളിൽ നടന്നിരുന്ന മൃഗബലി അഥവാ കുരുതിയുടെ പരിഷ്കരിച്ച രൂപമാണ് ഇന്ന് ക്ഷേത്രങ്ങളിൽ കാണുന്ന ഗുരുതി അഥവാ ഗുരുസി. പ്രാചീനകാലം മുതൽ തന്നെ കേരളത്തിൻ്റെ പലഭാഗങ്ങളിലും ഹൈന്ദവ ആചാരങ്ങളുടെ ഭാഗമായി ഗുരുതി അഥവാ ഗുരുസി നടത്തിയിരുന്നതായിട്ടാണ് പറയപ്പെടുന്നത്.
ക്ഷേത്രമുറ്റത്ത് കോലം വരയ്ക്കുക, ശേഷം ഈ കോലത്തിന് നടുവിൽ വാഴപിണ്ടികൾ കൊണ്ടും വാഴപ്പോളകൾ കൊണ്ടും നിർമ്മിച്ച കളങ്ങൾ വയ്ക്കുക, അതിന് മുകളിൽ വിളക്കുകൾ വയ്ക്കുക തുടങ്ങിയവ ആണ് ഗുരുതിയുടെ ആദ്യ പടി. പിന്നീട് കുരുത്തോലകൾ കൊണ്ട് അലങ്കരിച്ച് പന്തങ്ങൾക്കും വിളക്കുകൾക്കും സമീപം മഞ്ഞളും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ നിണം നിറച്ച ഉരുളികൾ ഒരുക്കിയാണ് ഗുരുതിക്കളം തയ്യാറാക്കുന്നത്.
നാരങ്ങാവെള്ളവും മഞ്ഞളും ചേർത്തുണ്ടാക്കിയ രക്തത്തിന്റെ നിറമുള്ള മിശ്രിതമാണ് ഗുരുതി.
മേൽശാന്തി ഈ ഗുരുതി ഭദ്രകാളിക്ക് അർപ്പിക്കുകയും, അത് ക്ഷേത്രത്തിനോ പുരക്കളത്തിനോ ചുറ്റും വിതറുകയും, കുറച്ച് ദ്രാവകം താഴേക്ക് ഒഴിക്കുകയും, ഒരു യാഗത്തിന്റെ പുനർനിർമ്മാണം സൃഷ്ടിക്കുകയും ചെയ്യുന്നു.
ഗുരുതി പൂജയുടെ അവസാന ഘട്ടമാണ് തെല്ലി എരിയൽ. ഇതിൻറെ ഫലമായി പുറത്തുവിടുന്ന പുക അന്തരീക്ഷത്തെ ശുദ്ധീകരിക്കുകയും നവീകരിക്കുകയും പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ദോഷകരമായ മൂലകങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് വൈദ്യശാസ്ത്ര മൂല്യങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്.
ജ്യോതിഷത്തിൽ വളരെ ഫലപ്രദമായ പ്രശ്നരീതികളിലൊന്നാണ് താംബൂല പ്രശ്നം അഥവാ വെറ്റില ജ്യോതിഷം. ദൈവത്തിൻ്റെ പ്രതിരൂപമായാണ് വെറ്റിലയെ കണക്കാക്കുന്നത്. വെറ്റില നോക്കി വ്യക്തിയുടെ ഗ്രഹനില പരിശോധിക്കുന്നതിനെയാണ് വെറ്റില ജ്യോതിഷം എന്ന് പറയുന്നത്.

